
രാജ് നിദിമൊരുവും സാമന്ത റുത്ത് പ്രഭുവും വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ശീതള്‍ നിദിമൊരു ഉള്‍പ്പെടെയുള്ള കുടുംബത്തോടൊപ്പം | Photo: Instagram/ Sheetal Nidimoru
നടി സാമന്ത റൂത്ത് പ്രഭുവിനെ കുടുംബത്തിലേക്ക് സ്വാഗതംചെയ്ത് സംവിധായകന്‍ രാജ് നിദിമൊരുവിന്റെ സഹോദരി ശീതള്‍ നിദിമൊരു. ഹൃദയഹാരിയായ കുറിപ്പിലാണ് ശീതള്‍ സഹോദരപത്‌നിയെ കുടുംബത്തിലേക്ക് സ്വാഗതംചെയ്തത്. ചില ബന്ധങ്ങള്‍ വെറുതേ സംഭവിക്കുന്നതല്ലെന്ന് ശീതള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുടുംബ ചിത്രത്തോടൊപ്പം കുറിച്ചു.
'പ്രദോഷത്തില്‍ ഈറനണിഞ്ഞ് തണുത്തുവിറച്ച് ചന്ദ്രകുണ്ഡത്തില്‍ ശിവഭഗവാനെ പ്രാര്‍ഥിക്കുമ്പോള്‍, കണ്ണീരോടെ ഞാന്‍ ശിവലിംഗത്തെ ആലിംഗനംചെയ്തതുപോലെ തോന്നി. ആ കണ്ണുനീര്‍ വേദനയുടേതായിരുന്നില്ല, കൃതജ്ഞതയുടേതായിരുന്നു', ശീതള്‍ കുറിച്ചു.
'ഈ സമയത്ത് ഞാന്‍ അനുഭവിക്കുന്ന സമാധാനത്തിനും കുടുംബത്തിനാകെ വന്നുചേര്‍ന്ന വ്യക്തതയ്ക്കും രാജും സാമന്തയും ഒന്നുചേരുന്നതിലുമുള്ള നന്ദി. അവരുടെ അന്തസ്സിലും ആത്മാര്‍ഥതയിലും, രണ്ടു ഹൃദയങ്ങള്‍ ഒരേ പാത തിരഞ്ഞെടുക്കുമ്പോള്‍ മാത്രമുണ്ടാവുന്ന ഉറച്ച നിലപാടിലും, അവരുടെ ഓരോചുവടിലും അഭിമാനം തോന്നുന്നു. ഞങ്ങള്‍ പൂര്‍ണ്ണമായും, സന്തോഷത്തോടെയും അവരോടൊപ്പം നില്‍ക്കുന്നു. എല്ലാ വിധത്തിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയുംചെയ്യുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.
'ചില ബന്ധങ്ങള്‍ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണെന്ന് ഇഷയിലെ ചടങ്ങുകള്‍ എന്നെ ഓര്‍മിപ്പിച്ചു. ഞാന്‍ എള്ളെണ്ണ വിളക്കുകള്‍ കൊളുത്തുമ്പോള്‍ എന്റെ ഹൃദയം പ്രാര്‍ഥിച്ചത് ഒരേയൊരു കാര്യത്തിനുവേണ്ടിമാത്രമായിരുന്നു. എല്ലാവര്‍ക്കും ഇതുപോലെ ശാന്തവും സ്ഥിരവും ശരിയായതുമായ പ്രണയം കണ്ടെത്താന്‍ കഴിയട്ടെയെന്ന്', എന്ന വാക്കുകളോടെയാണ് അവര്‍ കുറിപ്പ് അവസാനിപ്പിച്ചത്.
Content Highlights: Raj Nidimoru’s sister welcomes Samantha Ruth Prabhu into the family with emotional note
Published: 03 Dec 2025, 11:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented