മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ സഹോദരീ ഭർത്താവും നടനുമായ ആയുഷ് ശർമയ്ക്ക് ബിഷ്ണോയ് സംഘത്തിൽ നിന്ന് ഭീഷണി. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. നടൻ രൺവീർ സിങ്ങിന് വാട്ട്‌സ്ആപ്പ് വഴി ഭീഷണി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്.

To advertise here,

നടൻ കൂടിയായ ശർമ്മയ്ക്ക് ഇമെയിൽ അയച്ചയാൾ താൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ശർമ്മയ്ക്ക് അയച്ച ഭീഷണി ഇമെയിലുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ യഥാർഥമാണോ അതോ ആരെങ്കിലും കുഴപ്പമുണ്ടാക്കിയതാണോ എന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

രണ്ടുദിവസം മുമ്പ് നടൻ രൺവീർ സിങ്ങിന് അജ്ഞാതരിൽനിന്ന് വാട്‌സാപ്പിലെ വോയ്‌സ് കുറിപ്പിലൂടെ ഭീഷണി ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ ലക്ഷ്യമിട്ട് രൺവീറിന് നൽകിയ ഭീഷണിക്ക് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച മുംബൈയിലെ ജുഹുവിലുള്ള ചലച്ചിത്ര നിർമാതാവ് രോഹിത് ഷെട്ടിയുടെ വീടിന് നേരെ അജ്ഞാതനായ ഒരാൾ അഞ്ച് റൗണ്ട് വെടിയുതിർത്തിരുന്നു.