യോഹന്നാന്‍ എന്ന എഎസ്‌ഐയുടേയും ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറുടേയും ജീവിതത്തിലൂടെ സംവിധായകന്‍ ഷാഹി കബീര്‍ പ്രേക്ഷകനെ കൊണ്ടുപോകാനൊരുങ്ങുന്നു. പോലീസിന്റെ പട്രോളിംഗ് ജീപ്പില്‍ കയറി ഒരു യാത്ര. ഏറെ പ്രതീക്ഷയുണര്‍ത്തി ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റോന്ത്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബനാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
ഒരേസമയം ഉപദേശം നല്‍കുന്ന സഹോദരനായും അതേസമയം അവഹേളിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥനായും യോഹന്നാനെ നമുക്ക് കാണാം. തന്റെ ഡ്യൂട്ടി യോഹന്നാന്റെ കൂടെയാണെന്നറിഞ്ഞ് നിരാശയിലാകുന്ന ദിന്‍നാഥും ട്രെയ്‌ലറിലെ കാഴ്ച്ചയാണ്. എന്നാല്‍ എന്തോ വലിയ ഒന്ന് ആ രാത്രി അവരെ കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞുവച്ചാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.
യോഹന്നാനായി ദിലീഷ് പോത്തനും, ദിന്‍നാഥായി റോഷന്‍ മാത്യുവും എത്തുന്ന ചിത്രം ജൂണ്‍ 13-ന് ചിത്രം തീയേറ്ററുകളിലെത്തും. 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്.
വെള്ളിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. പ്രമുഖനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫെസ്റ്റിവല്‍ സിനിമാസിന്റെ ലോഗോ പുറത്തിറക്കി. സണ്ണി വെയിന്‍, സൈജു കുറുപ്പ്, സിബി മലയില്‍, നമിത പ്രമോദ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളും 'റോന്തി'ലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. നിര്‍മാതാക്കളായ ഫെസ്റ്റിവല്‍ സിനിമാസിനു വേണ്ടി രഞ്ജിത്ത് ഇവിഎം സംസാരിച്ചു. മികച്ച മലയാള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുക എന്നതാണ് ഫെസ്റ്റിവല്‍ സിനിമാസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജംഗ്ലീ പിക്‌ചേഴ്‌സ് പ്രതിനിധികളായ കല്‍പ്പേഷ് ദമനി, സൂര്യ എന്നിവരും സംസാരിച്ചു.
മറ്റ് പോലീസ് ചിത്രങ്ങളേക്കാള്‍ 'റോന്ത്' ആണ് തന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥയെന്ന് സംവിധായകന്‍ ഷാഹി കബീര്‍ പറഞ്ഞു. ഈ ചിത്രം ഒരു ത്രില്ലര്‍ അല്ലെന്നും ഇമോഷണല്‍ ഡ്രാമ എന്ന ഗണത്തിലാണ് ഇത് വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍: പ്രവീണ്‍ മംഗലത്ത്, അജ്മല്‍ സാബുവാണ് ട്രെയ്‌ലര്‍ കട്ട്, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കല്‍പ്പേഷ് ദമനി, സൂപ്രവൈസിങ് പ്രൊഡ്യൂസര്‍: സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍: ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍: മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്: ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍: മുകേഷ് ജെയിന്‍, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ സ്ട്രാറ്റജി: വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ യൂത്ത്.
Content Highlights: Watch the trailer of `Ronth`, a gripping police drama starring Dileesh Pothan & Roshan Mathew
Published: 07 Jun 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented