താരകാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റിവോള്‍വര്‍ റിങ്കോ എന്ന് പേരിട്ടു. നടന് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചിരിക്കുന്നത്.
കുട്ടികളുടെ കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച്, ഒരു സംഘം കുട്ടികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും, ആത്മബന്ധത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിന് ഏറെ അനുയോജ്യമാകും വിധത്തിലുള്ള ഒരു പേരു തന്നെയാണ് നല്‍കിയിരിക്കുന്നത്. കൗതുകമാര്‍ന്ന ഈ ടൈറ്റില്‍ കുട്ടികള്‍ക്കിടയില്‍ വലിയ തരംഗം തന്നെയാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
സൂപ്പര്‍ നാച്ചുറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന നാലു കുട്ടികള്‍. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നാഗ്രഹിച്ചു നടക്കുകയാണിവര്‍. തങ്ങള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരന് കടന്നു വരുന്നു'പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന് അവതരിപ്പിക്കുന്നത്. ''ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം.
കുട്ടികളേയും, കുടുംബങ്ങളേയും ഏറെ ആകര്‍ഷിക്കും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.
വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം ആദി ശേഷ്, വിസാദ് കൃഷ്ണന്, ധ്യാന്‍ നിരഞ്ജന് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയാ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന് പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറ, അര്‍ഷ, സൂസന് രാജ്, കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നു.
കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും അയൂബ് ഖാന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അരുണ്‍ വെഞ്ഞാറമൂട്. മേക്കപ്പ് - ബൈജു ബാലരാമപുരം. കോസ്റ്റ്യൂം - ഡിസൈന്‍ -സുജിത് മട്ടന്നൂര്‍. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബു രവീന്ദ്രന്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സഞ്ജയ്.ജി.കൃഷ്ണന്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ -ചന്ദ്രമോഹന് എസ്.ആര്. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - പാപ്പച്ചന് ധനുവച്ചപുരം.
ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്, കുന്ദമംഗലം, മുക്കം, ഭാഗങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.
Content Highlights: Revolver Ringo, a children`s film directed by Kiran Narayanan, starring Vishnu Unnikrishnan
Published: 06 Dec 2024, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented