1983-ലെ ലോകകപ്പ് വിജയവും അത് നേടിത്തന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് '83. കബിര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങാണ് കപില്‍ ദേവിന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്.

To advertise here,

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക്ഡൗണ്‍ കാരണം മിക്ക സിനിമകളുടെയും തിയേറ്റര്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ നായകനാവുന്ന ലക്ഷ്മി ബോംബ് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്.

ഇതിനു പിന്നാലെയാണ് '83ം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമോ എന്ന ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ഏപ്രില്‍ 10-നാണ് '83-ന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

എന്നാല്‍ '83 ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യില്ലെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം. 'ഈ സിനിമ ബിഗ് സ്‌ക്രീനിനായി നിര്‍മിച്ചതാണ്. അതിനാല്‍ ഈ സാഹചര്യം കടന്നുപോകുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണ്. എല്ലാം സാധാരണ നിലയിലേക്ക് മടങ്ങി വരട്ടെ.' എന്നാണ് സംവിധായകന്‍ റിലീസിനെക്കുറിച്ച് പറഞ്ഞത്.

ഇപ്പോള്‍ ഒ.ടി.ടി റിലീസിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇത് തിയേറ്ററില്‍ തന്നെയാകും ആദ്യം റിലീസ് ചെയ്യുകയെന്നും നിര്‍മാണ കമ്പനിയായ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സി.ഇ.ഒ. ശിബാശിഷ് സര്‍ക്കാരും അറിയിച്ചു.

Content Highlights: Ranvir Singh starrer '83 won't be released on OTT platforms confirms director kabir khan