തിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ നടൻ പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

To advertise here,

മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ശങ്കർ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥ. മേനാ മേലത്ത് ആണ് ​ഗാനരചനയും സം​ഗീതസംവിധാനവും. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഷിബു ഗംഗാധരൻ. പശ്ചാത്തല സം​ഗീതം : ജോനാഥൻ ബ്രൂസ്.  പ്രൊഡക്ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്. മേക്കപ്പ് : രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂംസ് :  ഇന്ദ്രൻസ് ജയൻ. സൗണ്ട് ഡിസൈൻ : നിതിൻ ആർ. മിക്സിങ് : എം ആർ രാജകൃഷ്ണൻ. വി.എഫ്.എക്സ് : അയ്റിസ് സ്റ്റുഡിയോ. സ്റ്റിൽസ് : ഹരി തിരുമല. പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞ്ഞാറമൂട്. ഡബ്ബിംഗ് എൻജിനീയർ : ഷാജി മാധവൻ (സിൽവർലൈൻ സ്റ്റുഡിയോസ്). അസോസിയേറ്റ് ഡയറക്ടർ : നിതീഷ് നാരായണൻ. സ്റ്റുഡിയോ : ചിത്രാഞ്ജലി സ്റ്റുഡിയോസ്. ഡിസൈൻസ് : ആർട്ട് മോങ്ക്

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് ശങ്കർ രാമകൃഷ്ണൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.  ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് നിർമാണം. കോവിഡ് ഒന്നാം ഘട്ടവും രണ്ടാം ഫേസും അതിജീവിച്ച പ്രീ  പ്രൊഡക്ഷൻ, ജനങ്ങളും ദൈവവും കൂടെ നിന്ന ഷൂട്ടിംഗിന്റെ 28 ദിനരാത്രങ്ങൾ, പാച്ച് ഷൂട്ട് /ആക്ഷൻ ഷെഡ്യൂൾ ന്റെ 5 ദിവസങ്ങൾ- അങ്ങനെ 33 ദിവസമാണ് ഞങ്ങളുടെ മണ്ണടുപ്പുകളിൽ ഈ സിനിമ ജീവൻ കൊണ്ടത് എന്നും അദ്ദേഹം കുറിച്ചു.

മാജിക് ടെയിൽ വർക്ക്സ്ന്റെ ബാനറിൽ വിനോദ് മേനോനും ജിമ്മി ജേക്കബും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് റാണിയുടെ നിർമാണം. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. പി.ആർ.ഒ : വാഴൂർ ജോസ്.