പ്രണയ സിനിമകളെ ആരാധിക്കുന്ന നിരവധി സിനിമാ പ്രേമികളുണ്ട്. പ്രണയത്തോടൊപ്പം കോമഡിയും കൂടി ചേര്‍ന്നാലോ അത് പ്രേക്ഷകര്‍ക്കൊരു ബോണസാണ്. ഇപ്പോഴിതാ റൊമാന്റിക് കോമഡി ജോണറില്‍ പുതിയൊരു ചിത്രമെത്തുകയാണ്. ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകന്‍ ജിത്തു ജോസഫിന്റെയും ടോവിനോ തോമസിന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. 

To advertise here,

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് റാണി ചിത്തിര മാര്‍ത്താണ്ഡ. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള ഈ പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലില്‍ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിര്‍മിത കായലിന്റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകന്‍ ആന്‍സന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്. 

ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' പറയുന്നത്. ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന്‍ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന്‍ ബിസിനസ് പ്രശ്‌നങ്ങളുമൊക്കെയാണ്  റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത്. 

ഒരു കടത്ത് തോണിയില്‍ പുഞ്ചിരിച്ചിരിക്കുന്ന കുടുംബാംഗങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കഴിഞ്ഞദിവസം പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‌സ്‌മെന്റ് ടീസറില്‍ എന്‍ജിന്‍ ഘടിപ്പിച്ചൊരു കൈവഞ്ചിയില്‍ യാത്ര ചെയ്യുന്ന നായകനെയായിരുന്നു കാണിച്ചിരുന്നത്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന. ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. 

രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡുകള്‍ 'വിന്‍ഡ്‌സ് ഓഫ് സംസാര', 'ഡിവൈന്‍ ടൈഡ്‌സ്' ആല്‍ബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ ആയിരുന്ന മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്.  ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

 എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം മനോജ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കലാസംവിധാനം ഔസേഫ് ജോണ്‍, കോസ്റ്റ്യൂം ലേഖ മോഹന്‍, ഗാനരചന വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ എംപിഎസ്ഇ, പി.ആര്‍.ഓ ഹെയിന്‍സ്, ഡിഐ കളറിസ്റ്റ് ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്‌സ് എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്‌സ് മേരകി, സ്റ്റില്‍സ് ഷെബീര്‍ ടികെ, ഡിസൈന്‍സ് യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.