
അല്ലു അർജുന്റെ സഹോദരനും മലയാളത്തിലുൾപ്പെടെ സാന്നിധ്യമറിയിച്ച നടനുമായ അല്ലു സിരിഷ് വിവാഹിതനാവാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നു. കഴിഞ്ഞ ദിവസം ഇരുവർക്കും അല്ലു അർജുൻ ഹൈദരാബാദിൽ കോക്ടെയിൽ പാർട്ടി ഒരുക്കി.
വൻതാരനിര അണിനിരന്ന കോക്ടെയിൽ പാർട്ടിയിൽ തെലുങ്ക് സൂപ്പർതാരം രാംചരണിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശബരിമല ദർശനത്തിനായി വ്രതത്തിലുള്ള രാംചരൺ മാലയിട്ട് കറുപ്പുടുത്തായിരുന്നു പാർട്ടിക്ക് എത്തിയത്. ഇത് വലിയ ചർച്ചയായി. അല്ലു അർജുനും അല്ലു സിരിഷിനും കുടുംബത്തിനുമൊപ്പമുള്ള വീഡിയോ പ്രചരിക്കപ്പെട്ടു. എന്നാൽ, മാലയിട്ട് വ്രതത്തിലുള്ള രാംചരൺ എങ്ങനെ ഇത്തരമൊരു പാർട്ടിക്ക് എത്തി എന്ന ചോദ്യം സാമൂഹികമാധ്യമങ്ങളിൽ ഉയർന്നു.
ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അല്ലു സിരിഷ്. പ്രചരിക്കപ്പെട്ട വീഡിയോയ്ക്ക് താഴെ ഒരു ആരാധകന്റെ കമന്റിന് മറുപടിയായാണ് അല്ലു സിരിഷ് വ്യക്തത വരുത്തിയത്. 'ചരൺ സ്വാമി' എന്നു മാത്രമായിരുന്നു ആരാധകന്റെ കമന്റ്. 'ഞങ്ങൾ മദ്യം കൈകൊണ്ടു തൊടുകപോലും ചെയ്യുന്നതിന് മുമ്പായിരുന്നു സ്വാമി വന്നത്. അദ്ദേഹം ഞങ്ങൾക്ക് ആശംസയറിയിച്ച് പോയി. അയ്യപ്പനോടുള്ള അദ്ദേഹത്തിന്റെ ആത്മാർപ്പണത്തോട് ബഹുമാനം.' എന്നായിരുന്നു അല്ലു സിരിഷിന്റെ മറുപടി.
അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ആതിഥേയരായ പാർട്ടിയിൽ ഒട്ടേറെ താരങ്ങൾ പങ്കെടുത്തിരുന്നു. ഭാര്യ ഉപാസനയ്‌ക്കൊപ്പമാണ് രാംചരൺ എത്തിയത്.
Content Highlights: Ram Charan attended a cocktail party hosted by Allu Sirish. Allu Sirish clarifies Ram Charan`s presence, stating he left before any alcohol was served, respecting his Sabarimala vow
Published: 24 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented