തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ വലിഞ്ഞുകയറിച്ചെന്നതല്ലെന്നും സർക്കാർ ക്ഷണിച്ചിട്ടാണ് പോയതെന്നും സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി. അടൂരിന് വേണമെങ്കിൽ തന്നെ അറിഞ്ഞാൽ മതി. തന്റെ ഗാനങ്ങൾകേട്ട് അറിയുന്ന ഒട്ടേറെപ്പേരുണ്ട്. ജീവിതംകൊണ്ട് ഒരുപാട് പഠിച്ചവരാണ് ഞങ്ങൾ.

To advertise here,

പബ്ലിസിറ്റി ആഗ്രഹിച്ചാണ് പ്രതിഷേധിച്ചതെന്ന അടൂരിന്റെ പരാമർശം പ്രതികരണം അർഹിക്കുന്നില്ല. അടൂർ ദളിത് വിഭാഗങ്ങളുടെ ജീവിതാവസ്ഥ പഠിക്കണം. മനസ്സ് വിശാലമാക്കുകയും വേണം -പുഷ്പവതി പറഞ്ഞു. 

കോൺക്ലേവിലെ അടൂരിന്റെ വിവാദ പരാമർശത്തിൽ സദസ്സിൽ എഴുന്നേറ്റുനിന്ന് പുഷ്പവതി പ്രതിഷേധിച്ചിരുന്നു.