
തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കും.
സ്വയം സൃഷ്ടിച്ച വേലിക്കെട്ടുകളിൽ ഒതുങ്ങിക്കഴിയുന്ന ഒരുപറ്റം ആളുകൾക്കിടയിലേക്ക് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാൾ അപ്രതീക്ഷിതമായി കടന്നു വരുന്നു. ഈ നാട്ടിലെ ജനങ്ങളുമായി ഇട്ടിക്കോര പിന്നിട് ഇഴുകിച്ചേരുന്നു. ഇതിലൂടെ നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് ഏല്യാ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും,
സംഗീതം - ശങ്കർ ശർമ്മ. ഛായാഗ്രഹണം - റോജോ തോമസ്. എഡിറ്റിംഗ് - അരുൺ. ആർ.എസ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്. മേക്കപ്പ് - മനോജ്കിരൺ രാജ്. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷാബിൽ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജു രാമൻ. പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ. പി.ആർ.ഒ -
വാഴൂർ ജോസ്.
Content Highlights: Manoj K.U. stars in `Punjiri Muttattu Ittikora`, a comedy film directed by Sinto Sunny
Published: 23 Oct 2024, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented