Santhosh Damodar
നിർമ്മാതാവ് സന്തോഷ് ദാമോദർ അഭിനയ രംഗത്തേക്ക്. വാൽക്കണ്ണാടി, പകൽ പൂരം, ചന്ദ്രോത്സവം, ലങ്ക, കുരുക്ഷേത്ര തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് സന്തോഷ് ദാമോദർ.
വിഷ്ണു ഉണ്ണികൃഷ്ണൻ സാനിയ അയ്യപ്പൻ ടീം ഒന്നിക്കുന്ന "കൃഷ്ണൻകുട്ടി പണി തുടങ്ങി" എന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് സന്തോഷ് ദാമോദർ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഗംഭീര മേക്കോവറോടെയാണ് സന്തോഷ് ദാമോദർ എത്തുന്നത്.
പാവ,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളുടെ സംവിധായകൻ സൂരജ് ടോം ആണ് "കൃഷ്ണൻകുട്ടി പണി തുടങ്ങി"യും സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിജിലേഷ്,സന്തോഷ് ദാമോദർ,ധർമ്മജൻ ബോൾഗാട്ടി,ജോയ് ജോൺ ആൻ്റണി,അഭിജ ശിവകല,ജോമോൻ കെ ജോൺ.ടോമി കുമ്പിടിക്കാരൻ,ഷെറിൻ,ശ്രീലക്ഷ്മി തുടങ്ങിയവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിക്കുന്നു.
ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും, സംഗീതവും ഒരുക്കിയിരിക്കുന്നത്. ഗാനരചന ഹരി നാരായണൻ. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം ജിത്തു ദാമോദർ. ജസ്റ്റിൻ ജോസിന്റെതാണ് സൗണ്ട് ഡിസൈനിംഗ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈനർ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ് ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ് മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്.
Content Highlights : Producer santhosh damodar in Krishnankutty Pani Thudangi Movie Vishnu Unnikrishnan Saniya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..