ലാസി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വി.എം ലത്തീഫ് നിര്‍മിച്ച് സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് അപര്‍ണ ഐ.പി.എസ്. സാദിഖ് സുധി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് സംസ്ഥാന പുരസ്‌കാര ജേതാവ് പ്രിയംവദയാണ്. കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

To advertise here,

വിനോദ് കോവൂര്‍, നീനാ കുറുപ്പ്, ബിനോയ്, അഖില്‍ പ്രഭാകര്‍, ഡിസ്‌നി ജെയിംസ്, പ്രകാശ് പയ്യാനിക്കല്‍, സതീഷ് അമ്പാടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് 18ന് വൈകിട്ട് നാലിന്  നടക്കുമെന്ന് നിര്‍മാതാവ് വി എം ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേജര്‍ രവി, ഒമര്‍ ലുലു, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാര്‍ത്തിക് പ്രസാദ്, ലച്ചു അന്ന രാജന്‍ ഡയാന എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്യും. 

ഛായാഗ്രാഹകന്‍ ക്രിസ്റ്റി ജോര്‍ജും പശ്ചാത്തല സംഗീതം തേജ് മെര്‍വിനുമാണ്. ലാസി എന്റര്‍ടൈന്‍മെന്റിന്റെ രണ്ടാമത്തെ സിനിമ 'തേപ്പ്' ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും. വിനോദ് കോവൂരാണ് മുഖ്യവേഷത്തില്‍. വാര്‍ത്താസമ്മേളനത്തില്‍ സാദിഖ് നെല്ലിയോട്ട്, വിനോദ് കോവൂര്‍, തേജ് മെര്‍വിന്‍ എന്നിവരും പങ്കെടുത്തു.

Content Highlights: priyamvada krishnan new crime thriller movie, Aparna IPS