ഇമ്രാന്‍ ഹാഷ്മിയും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം 'സെല്‍ഫി'യുടെ പുതിയ ട്രെയിലര്‍ റിലീസായി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരൊന്നിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. 

To advertise here,

പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ എത്തുന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24-ന് തീയേറ്ററുകളില്‍ എത്തും. 
  
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ചെയ്തത്. 2019-ല്‍ റിലീസായ ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു.