രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓ ബേബി'യിലെ ആദ്യഗാനം റിലീസായി. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഹരിനാരായണൻ ബി. കെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ്. 

To advertise here,

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിൽ എത്തുന്നത്. രഞ്ജൻ പ്രമോദ് - ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ്  'ഓ ബേബി' എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. 

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.

പശ്ചാത്തല സംഗീതം :ലിജിൻ ബാംബിനോ, സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ :സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: എ. കെ മനോജ്‌, സംഘട്ടനം: ഉണ്ണി പെരുമാൾ, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിങ്: റോജിൻ കെ. റോയ്. ചിത്രം ജൂൺ ഒൻപതിന് തിയേറ്ററുകളിൽ എത്തും