മ്മൂട്ടി നായകനായി ചിത്രീകരണം പൂർത്തിയായ സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ഈ ചിത്രത്തിന്റെ പാക്കപ്പ് ഫോട്ടോ കഴിഞ്ഞദിവസം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി പ്രതികരണങ്ങൾ വന്ന ചിത്രത്തിന് താഴെ നടി പ്രാചി ടെഹ്‌ലാനിട്ട കമന്റ് ചർച്ചയാവുകയാണ്. സിനിമയുടെ അണിയറപ്രവർത്തനങ്ങളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചായിരുന്നു പ്രാചിയുടെ കമന്റ്.

To advertise here,

ക്യാമറയ്ക്ക് പിന്നിൽ നമുക്ക് കൂടുതൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ് പ്രാചി കമന്റ് ചെയ്തത്. അതേസമയം തന്നെ ചിത്രം മനോഹരമായിരിക്കുന്നുവെന്നും അവർ കമന്റ് ചെയ്തു. പ്രാചി ടെഹ്‌ലാന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ മാമാങ്കം. പ്രാചി അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച സ്പോർട്സ് താരം കൂടിയാണ് പ്രാചി. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജുമാണ്.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക്  ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം,  പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുഷിൻ ശ്യാമാണ് സം​ഗീതസംവിധാനം. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. 

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.