
എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഇന്ദ്രജിത്ത് വീണ്ടും പോലിസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്.
വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്സു. രാജ് വെഞ്ഞാറമൂടും, ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാർ.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംഎസ്.
ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിൻ രാജ് ആണ് സംഗീതം.
അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്.
എഡിറ്റർ - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഓ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
Content Highlights : Pathaamvalavu Movie Poster M Padmakumar Indrajith Suraj Venjaramoodu
Published: 31 Dec 2021, 09:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented