ഷൈൻ ടോം ചാക്കോ നായകനാവുന്ന  പാരഡൈസ് സർക്കസ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്. പൊഖ്റാൻ അതിർത്തി ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം മരുഭൂമിയിലൂടെ തുറന്ന ജീപ്പോടിക്കുന്ന ഷൈൻ ടോം ചാക്കോയാണ് വീഡിയോയിൽ. 

To advertise here,

സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലവും  അതിനുള്ളിലെ കലാകാരൻമാരുടെ ജീവിതവും ഒരേസമയം കൗതുകമുണർത്തുന്നതും ജീവിതത്തെ തൊടുന്നതുമാണ്.   രസകരമായ നമ്പരുകൾ കാട്ടി നമ്മളെ അമ്പരപ്പിക്കുന്ന കലാകാരൻമാരുടെ ജീവിതം മറ്റൊരു അതിശയകഥ തന്നെയാണ്. 

ഷൈൻ ടോം ചാക്കോ സർക്കസ് കലാകാരനായ നായകനാവുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ അവസാനഘട്ടത്തിലാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെൻ. 

മിഡിൽ മാർച്ച് സ്റ്റുഡിയോസ് & മാനിയ മൂവീ മാജിക്സിന്റെ ബാനറിൽ സിൻ ട്രീസ, സോജി ഖൈസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ക്യാമറ : പാപ്പിനു , എഡിറ്റർ : ശരത് ഗീതാലാൽ , സംഗീതം : ശ്രീഹരി കെ നായർ , വി.എഫ്.എക്സ് : മാനിയലാബ്, കലാസംവിധാനം : അരുൺ ജോസ്, കോസ്റ്റ്യൂംസ് : വിനീത തമ്പാൻ , മേക്കപ്പ് : ജയൻ പൂൻകുന്നം, സ്റ്റിൽസ് : റിച്ചാർഡ് ആൻറണി, പി.ആർ : ഹുവൈസ് .