സൈജു കുറുപ്പ്, വിജയരാഘവന്, ജഗദീഷ്, ശ്രിന്ദ, ദര്‍ശന തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന 'പാപ്പച്ചന് ഒളിവിലാണ്' നാളെ (വെള്ളിയാഴ്ച) റിലീസിനെത്തുന്നു. പുത്തന്‍ വീട്ടില്‍ പാപ്പച്ചന് ഉള്‍പ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കി ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ദീര്‍ഘനാള്‍ സംവിധായകന് ജിബു ജേക്കബിന്റെ അസോസിയേറ്റായിരുന്ന സിന്റോ സണ്ണിയാണ്.
പാപ്പച്ചനായെത്തുന്ന സൈജു കുറുപ്പിന്റെ രസിപ്പിക്കുന്ന മാനറിസങ്ങള്‍ തന്നെയാണ് സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകര്‍ ഏറ്റെടുത്ത 'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ചിത്രം. അജു വര്‍ഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
പാപ്പച്ചന് എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് സജീവ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവര്‍ന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകന് ഔസേപ്പച്ചന് ഈണമിട്ട് ഇതിനകം പുറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ', പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ബികെ ഹരിനാരായണനും സിന്റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചന് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ശ്രീജിത്ത് നായറാണ് ഛായാഗ്രഹണം രതിന് രാധാകൃഷ്ണന് എഡിറ്റിംഗ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍. മേക്കപ്പ് മനോജ് & കിരണ്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്, പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്. കുട്ടമ്പുഴ ഭൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആര് ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, ഹെയിന്‍സ്. സ്റ്റില്‍സ് അജീഷ് സുഗതന്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.
Content Highlights: pappachan olivilanu movie release date august 2 saiju kurup srinda
Published: 03 Aug 2023, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented