ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും' എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ശനിയാഴ്ച്ച കൊച്ചിയിൽ നടന്നു. സെൻട്രൽ മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

To advertise here,

സംവിധായകൻ ജോഷി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ എം.പത്മകുമാർ, ഷാഫി, റോജിൻ, ജോണി ആന്റണി, ഗുരു സോമസുന്ദരം, തമിഴ്, കെ.യു. മനോജ്, സ്റ്റീഫൻ ദേവസ്സി, പ്രിയങ്ക, നെൽസൺ ഐപ്പ്, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചു.

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപത്രത്തെ ഒരു വൈൽഡ് ഫോട്ടോഗ്രാഫർ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രയിലറിന്റെ തുടക്കം. ജിജ്ഞാസ പരത്തുന്ന നിരവധി രംഗങ്ങളും തൊട്ടു പിറകേയുണ്ട്. ദുരൂഹതകൾ ഏറെ ഒളിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമാണന്ന് വെളിവാക്കുന്നതാണ് ട്രെയിലർ.

കുഞ്ചാക്കോ ബോബൻ, രജിഷാ വിജയൻ, ഗുരു സോമസുന്ദരം, കെ.യു. മനോജ്, സീത, ഗോകുലം ഗോപാലൻ, വഞ്ചിയൂർ പ്രവീൺ, ജയ്സ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നിഷാദ് കോയയാണ് തിരക്കഥ. സം​ഗീതം സ്റ്റീഫൻ ദേവസിയും പശ്ചാത്തലസം​ഗീതം സാം. സി.എസ്സും നിർവഹിക്കുന്നു. ഫൈസ് സിദ്ദിഖാണ് ക്യാമറ.

ഗാനങ്ങൾ - സുജേഷ് ഹരി,ഷിബു പുലർക്കാഴ്ച, എഡിറ്റിംഗ് - റിയാസ് ബദർ, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ. പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ.

മാർച്ച് മൂന്നിന് ചിത്രം ഗോകുലം മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു. വാർത്താപ്രചരണം -വാഴൂർ ജോസ്.