മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ഷാനവാസ്.കെ ബാവക്കുട്ടി ചിത്രം ഒരു കട്ടില്‍ ഒരു മുറി സ്ത്രീകള്‍ക്കായി പ്രത്യേക മാറ്റിനി ഷോ സംഘടിപ്പിച്ചു. പൊന്നാനി ഐശ്വര്യ തിയ്യേറ്ററിലായിരുന്നു  സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക ഷോ ഒരുക്കിയത്. സിനിമ കാണാന്‍ എത്തിയവര്‍ക്കൊപ്പം ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ കാഴ്ച്ചക്കാരായി. 

To advertise here,

രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കഥയെഴുതിയ ചിത്രമെന്ന് സവിശേഷത കൂടി ഒരു കട്ടില്‍ ഒരു മുറിയ്ക്ക് ഉണ്ട്. കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഷാനവാസ് കെ. ബാവക്കുട്ടി ഒരു കട്ടില്‍ ഒരു മുറി എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

രഘുനാഥ് പലേരിയും, അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ-എ എസ് ദിനേശ്, വാര്‍ത്താപ്രചരണം ബ്രിങ്‌ഫോര്‍ത്ത് മീഡിയ.