ഷൈന്‍ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി,വാണി വിശ്വനാഥ്,ബൈജു സന്തോഷ്, അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം 'എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ വെച്ച് നടന്ന പൂജാ ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.
റിട്ടേര്‍ഡ് ക്രൈംബ്രാഞ്ച് എസ് പി എ ഷാനവാസ് ആദ്യ ക്ലാപ്പടിച്ചു.ചടങ്ങില്‍ പ്രമുഖ വ്യക്തികളും താരങ്ങളും പങ്കെടുത്തു. ബെന്‍സി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി, പ്രശാന്ത് അലക്‌സാണ്ടര്‍,കലാഭവന്‍ ഷാജോണ്‍, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാര്‍ദനന്‍,ഇര്‍ഷാദ്, രമേഷ് പിഷാരടി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഷഹീന്‍ സിദ്ധിക്ക്,കോട്ടയം നസീര്‍,പി ശ്രീകുമാര്‍, ബിജു സോപാനം, കുഞ്ചന്‍, അബു സലിം, ബാബു നമ്പൂതിരി, കലാഭവന്‍ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്ണന്‍,ഉല്ലാസ് പന്തളം,ജയകുമാര്‍, ശിവദ, ദുര്‍ഗ കൃഷ്ണ സ്വാസിക,അനുമോള്‍, മഞ്ജു പിള്ള,സ്മിനു സിജോ,ഉമാ നായര്‍,ഗീതാഞ്ജലി മിഷ്‌റ,സിമി എബ്രഹാം,അനു നായര്‍,റിങ്കു,സന്ധ്യാ മനോജ്,പൊന്നമ്മ ബാബു, കനകമ്മ, മഞ്ജു സുഭാഷ്, അനിത നായര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രഭാവര്‍മ്മ, ഹരി നാരായണന്‍, പളനി ഭാരതി എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്- ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗിരീഷ് മേനോന്‍, കലാസംവിധാനം-ദേവന്‍ കൊടുങ്ങല്ലൂര്‍ കോസ്റ്റ്യൂംസ്-സമീറ സനീഷ്,മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, ഓഡിയോ ഗ്രാഫി - എം.ആര്‍. രാജാകൃഷ്ണന്‍ ബിജിഎം-മാര്‍ക്ക് ഡി മൂസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണകുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍-രമേശ് അമാനത്,റെബി സലാം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി, പ്രൊഡക്ഷന്‍ മാനേജര്‍-സുജിത് വി സുഗതന്‍,ശ്രീശന്‍ ഏരിമല,സ്റ്റണ്ട്-ഫീനിക്‌സ് പ്രഭു,ബില്ല ജഗന്‍ , സ്റ്റില്‍സ്-ഫിറോഷ് കെ.. ജയേഷ്,ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്. പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ''ഒരു അന്വേഷണത്തിന്റെ തുടക്കം'.
വാഗമണ്‍,കുട്ടിക്കാനം, തെങ്കാശി,പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ് മറ്റു ലോക്കേഷന്‍.പി ആര്‍ ഒ-എ എസ് ദിനേശ്. വാഴൂര്‍ ജോസ്
Content Highlights: oru anveshanathinte thudakkam, shine tom chacko, vani viswanath, samudrakani, baiju santhosh
Published: 22 Apr 2024, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented