
പ്രേക്ഷകശ്രദ്ധനേടിയ തരുണ്‍ മൂര്‍ത്തി ചിത്രം 'ഓപ്പറേഷന് ജാവ'യുടെ രണ്ടാംഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഓപ്പറേഷന് കംബോഡിയ' എന്ന പേരിലാണ് രണ്ടാംഭാഗമെത്തുക. പൃഥ്വിരാജ് പ്രധാനവേഷത്തില്‍ എത്തുന്നുവെന്നതാണ് രണ്ടാംഭാഗത്തിന്റെ പ്രത്യേകത.
ലുക്മാന്, ബാലുവര്‍ഗീസ്, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി എന്നിവര്‍ രണ്ടാംഭാഗത്തിലും തുടരും. തരുണ്‍ മൂര്‍ത്തി തന്നെയാണ് തിരക്കഥയും സംവിധാനവും. വി. സിനിമാസ് ഇന്റര്‍നാഷണല്‍, ദി മാനിഫെസ്റ്റേഷന് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് വേള്‍ഡ് വൈഡ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ആദ്യഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഫായിസ് സിദ്ധിഖ്, സംഗീതമൊരുക്കിയ ജേക്സ് ബിജോയ് എന്നിവര്‍ രണ്ടാംഭാഗത്തിലും അണിയറയിലുണ്ട്. അന്തരിച്ച നിഷാദ് യൂസുഫിന് പകരമായി ഷെഫീഖ് വി.ബി. എഡിറ്റിങ് നിര്‍വഹിക്കും. തരുണ്‍ മൂര്‍ത്തിയുടെ 'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഷെഫീഖ്. ബിനു പപ്പു കോ- ഡയറക്ടറാണ്.
നേരത്തെ, ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നെന്ന സൂചന തരുണ്‍ മൂര്‍ത്തി നല്‍കിയിരുന്നു. കഥ പൂര്‍ത്തിയായെന്നും ഓണത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ തരുണ്‍ അറിയിച്ചിരുന്നു. ഫഹദ് ഫാസിലും നസ്ലിനും പ്രധാനവേഷങ്ങളില്‍ എത്തുന്ന ടോര്‍പ്പിഡോയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു തരുണ്‍ മൂര്‍ത്തി ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ ആദ്യചിത്രമായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന് ജാവ.
Content Highlights: Prithviraj Sukumaran joins the highly anticipated `Operation Java` sequel, now titled `Operation Cambodia`. Directed by Tharun Moorthy, the film continues its thrilling narrative
Published: 02 Oct 2025, 07:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented