ദൈവം അനുഗ്രഹിച്ചാൽ ഇനിയുള്ള കഴിയാവുന്നത്ര യാത്രകളിൽ ഭാര്യയേയും കൂട്ടണമെന്ന് ആഗ്രഹിക്കുന്നു. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ തനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച ഭാര്യക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേയെന്നും നിയാസ് ചോദിച്ചു.

നടൻ നിയാസ് ബക്കറും ഭാര്യയും | സ്ക്രീൻഗ്രാബ്
ഭാര്യ ഹസീനയുമൊത്തുള്ള വിദേശയാത്രയേക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി നടൻ നിയാസ് ബക്കർ. ദമാമിലേക്കാണ് തങ്ങളുടെ രണ്ടാമത്തെ വിദേശയാത്രയെന്ന് നിയാസ് സോഷ്യൽ മീഡിയയിൽ വീഡിയോക്കൊപ്പം കുറിച്ചു. ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്റ ക്രിക്കറ്റ് ലീഗ് സീസൺ 6 ജേഴ്‌സി ലോഞ്ചിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോൾ ഹസീനയേയും കൂട്ടുകയായിരുന്നു. ദൈവം അനുഗ്രഹിച്ചാൽ ഇനിയുള്ള കഴിയാവുന്നത്ര യാത്രകളിൽ ഭാര്യയേയും കൂട്ടണമെന്ന് ആഗ്രഹിക്കുന്നു. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ തനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച ഭാര്യക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേയെന്നും നിയാസ് ചോദിച്ചു.
നിയാസ് ബക്കറിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്.
വിവാഹശേഷം ഹണിമൂൺ ട്രിപ്പ് പോകാൻ കഴിയാത്ത പാവം ദമ്പതികളിൽ ഞങ്ങളും ഉൾപ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങൾ നിവർത്തിക്കാനുള്ള ജീവിതയാത്രയിൽ ഒരു ഹണിമൂൺ യാത്ര നിവർത്തിച്ചു കൊടുക്കാനുള്ള സാമ്പത്തികശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭർത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീർന്നപ്പോൾ മക്കളുമൊത്ത് ചില യാത്രകൾ പോയി സങ്കടം തീർത്തു.
വിവാഹശേഷം 24 വർഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്. ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു latest ട്രിപ്പ് തന്നെയായിരുന്നു.ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂൺ ട്രിപ്പ് ഇടയ്ക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങൾക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്.
മോളും മോനും സ്വന്തം ചിറകിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച അവൾക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ...? ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസൺ 6 ജേഴ്‌സി ലോഞ്ചിങ് പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോൾ ഹസീനയേയും കൂട്ടി.
ദൈവം അനുഗ്രഹിച്ചാൽ കഴിയാവുന്നത്ര ഇനിയുള്ള യാത്രകൾ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂൺ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാർക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാർത്ഥന. ഒരു പുനർചിന്തനം.
Content Highlights: Actor Niyas Backer shares a touching travelogue about his second foreign trip with wife Haseena to Dammam. He emphasizes a much-deserved break for her after years of dedication.
Published: 22 Oct 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented