മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്.

വളരെ ആകർഷണം തോന്നിയ കഥയായിരുന്നു ബേബി ഗേൾ എന്ന ചിത്രത്തിന്റേത് എന്ന് നടൻ നിവിൻ പോളി. സംസാരിക്കപ്പെടേണ്ട കഥയാണെന്ന് തോന്നിയിരുന്നു. ഇത്തരം സംഭവങ്ങൾ പത്രത്തിൽ വായിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ബേബി ഗേളും കഥയുമാണ് ഈ ചിത്രത്തിലെ ഹീറോസ്. ബാക്കിയെല്ലാവരും കഥാപാത്രങ്ങൾ മാത്രമാണ്. അടുത്ത തലമുറയുടെ കഥയാണിത്. വളരെ ലൈവായി ചിത്രീകരിച്ച സിനിമയാണ് ബേബി ഗേൾ എന്നും നിവിൻ പറഞ്ഞു.
മുൻകൂട്ടി അനുമതി വാങ്ങി, യഥാർത്ഥ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്ത സിനിമയാണിത്. ഇതിനുമുൻപ് ട്രാഫിക് എന്നൊരു ചിത്രം വന്നിട്ടുണ്ട്. ലിസ്റ്റിൻതന്നെ നിർമിച്ച സിനിമയാണിത്. ഒരു പ്രത്യേക കാര്യത്തിനുവേണ്ടി കുറേ പേർ ഒരുമിച്ചുനിൽക്കുന്ന കഥയാണത്. കുറേ നാളുകൾക്കുശേഷമാണ് ഇതുപോലൊരു കഥ കേൾക്കുന്നത്. വ്യക്തിപരമായി കുട്ടികളെ ഒരുപാട് ഇഷ്ടമുള്ളയാളാണ്. നവജാത ശിശുക്കളെ എടുക്കാൻ വലിയ പേടിയാണ്. ഷൂട്ടിംഗ് സമയത്തും അങ്ങനെയായിരുന്നു. കുഞ്ഞും അമ്മയും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടി. അത് ഈ സിനിമയോടും അതിന്റെ പ്രമേയത്തോടുമുള്ള അവരുടെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നതെന്നും നിവിൻ കൂട്ടിച്ചേർത്തു.
"നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുക്കാൻ ആദ്യം ഏറെ നെർവസ് ആയിരുന്നു. കാരണം കുഞ്ഞ് ജനിച്ച് അധികമായിട്ടില്ല. ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നേ ഉള്ളു. കുട്ടിയുടെ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അത് നമ്മൾ കണ്ടതാണ്. നല്ല ചൂടുള്ള സമയമായിരുന്നു. ഇടക്കിടെ എ സി റൂമിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി, കൊണ്ടുവരും. കുറച്ച് മാസങ്ങളെങ്കിലും പ്രായമായിരുന്നെങ്കിൽ ഇതൊക്കെ കുഞ്ഞിന് ഓകെ ആയിരുന്നേനെ. പക്ഷെ മാതാപിതാക്കൾ ആ ബുദ്ധിമുട്ടെല്ലാം സഹിക്കാൻ തയ്യാറായി. ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള ഇവരുടെ കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്.
ജനിച്ച കുട്ടികളെ എടുക്കാൻ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്. കാരണം അവരുടെ കഴുത്തൊന്നും ഉറച്ചുകാണില്ല. ഷൂട്ടിംഗ് സമയത്തും അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ മാതാപിതാക്കൾ സിനിമയ്ക്കായി സമ്മതിക്കുകയായിരുന്നു. ഈ കഥ പറയപ്പെടേണ്ടതാണെന്ന് അവരും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഈ സിനിമ നടന്നു." നിവിൻ പോളി കൂട്ടിച്ചേർത്തു.
ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്നു ചിത്രം കൂടിയാണ് 'ബേബി ഗേൾ'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഒരു പ്രധാനകഥാപാത്രം. ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരാണ് മറ്റുമുഖ്യവേഷങ്ങളിൽ.
Content Highlights: Nivin Pauly discusses the compelling narrative and sensitive portrayal of newborns in `Baby Girl,` highlighting the commitment of the cast and crew.
Published: 17 Jan 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented