സൂപ്പർഹിറ്റിന്റെ നിറവിൽ നിൽക്കുന്ന നിവിൻ പോളിയുടെ, അടുത്ത ചിത്രം 'ബേബി ഗേൾ' ജനുവരിയിൽ റിലീസിനെത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 'സർവ്വംമായ' എന്ന സൂപ്പർഹിറ്റിനു ശേഷം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രം കൂടിയാണ് 'ബേബി ഗേൾ'.
സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമയിലെ പുതിയ തലമുറയുടെ ശബ്ദമായി മാറിയ അഭിനേതാവാണ് നിവിൻ പോളി. റൊമാന്റിക്- കോമഡി മുതൽ സീരിയസ് കഥാപാത്രങ്ങൾ വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുന്ന സന്ദർഭത്തിലാണ് പുതിയ അനൗൺസ്മെന്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 'ബേബി ഗേൾ' മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം 'ഗരുഡന്റെ' സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മാസ് പടത്തിൽനിന്ന് ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് അരുൺ വർമ്മ 'ബേബിഗേളി'ലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത.
ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യവേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. മലയാളികളുടെ ഇഷ്ടതാരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേംപ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഗംഭീര താരനിര ചിത്രത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'ബേബി ഗേൾ' ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം: ഫയസ് സിദ്ദിഖ്, എഡിറ്റിങ്: ഷൈജിത്ത് കുമാരൻ, സംഗീതം: സാം സി.എസ്, കോ-പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, കലാസംവിധാനം: അനീസ് നാടോടി, കോസ്റ്റ്യും: മെൽവി ജെ, മേക്കപ്പ്: റഷീദ് അഹമ്മദ്, സ്റ്റണ്ട്: വിക്കി, സൗണ്ട് മിക്സ്: ഫസൽ എ. ബെക്കർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്: ഗായത്രി എസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ: ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ്: ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, അഡ്വർടൈസിങ് കൺസൾട്ടന്റ്: ബ്രിങ് ഫോർത്ത്.
Content Highlights: Nivin Pauly starrer `Baby Girl`, directed by Arun Varma and written by Bobby-Sanjay, is all set for a January theatrical release
Published: 10 Jan 2026, 07:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented