ഹൈദരാബാദ്: നടി നിഹാരിക കോനിഡേല, ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് ഉള്‍പ്പെടുന്ന സംഘത്തെ ബഞ്ചാര ഹില്‍സിലെപബ്ബില്‍ നിന്ന് ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പിതാവ് നാഗബാബു.  പോലീസ് കസ്റ്റഡിയിലെടുത്തത് സത്യമാണെന്നും മയക്കുമരുന്നു കേസുമായി നിഹാരികയ്ക്ക് ബന്ധമില്ലെന്ന് നാഗബാബു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.നടന്‍മാരായ പവന്‍കല്യണ്‍, ചിരഞ്ജീവി എന്നിവരുടെ അനന്തരവളും രാം ചരണിന്റെയും അല്ലു അര്‍ജ്ജുന്റെയും കസിനുമാണ് നിഹാരിക.

To advertise here,

പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധിച്ചു. നിഹാരികയെയും രാഹുലിനെയും വിട്ടയക്കുകയും ചെയ്തു. നിഹാരികയെക്കുറിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാലാണ് താന്‍ രംഗത്ത് വന്നതെന്നും നാഗബാബു പറഞ്ഞു.

''രാത്രി 12 മണിയ്ക്ക് ശേഷം പബ്ബിന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ആ സമയത്ത് അവിടെയുണ്ടായിരുന്നത് കൊണ്ടാണ് നിഹാരികയെ കസ്റ്റഡിയിലെടുത്തത്. നിഹാരിക മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. അത് വ്യക്തമായത് കൊണ്ടാണ് പോലീസ് വിട്ടയച്ചത്. അപവാദപ്രചരണം അവസാനിപ്പിക്കണം''- നാഗബാബു പറഞ്ഞു.