
ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് താരവുമായ നാഗേന്ദ്ര ബാബുവിന്റെ മകള്‍ നിഹാരിക കൊനിഡേല പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ഇപ്പോഴിതാ നിഹാരികയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. താന്‍ വിവാഹമോചിതയാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിഹാരിക. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജൊനലഗഡയേയിരുന്നു നിഹാരികയുടെ ഭര്‍ത്താവ്.
താനും ചൈതന്യയും വേര്‍പിരിയുന്നു. തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. തനിക്ക് പിന്നില്‍ നെടുംതൂണായി നിന്ന കുടുംബത്തിനും കൂട്ടുകാര്‍ക്കും നന്ദി. തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും നിഹാരിക കുറിച്ചു.
2020 ഡിസംബര്‍ ഒമ്പതിന് ഉദയ്പുര്‍ പാലസിലായിരുന്നു ഇരുവരുടേയും വിവാഹം. താരസമ്പന്നമായ വിവാഹം ആര്‍ഭാടങ്ങളോടെയാണ് നടത്തിയത്. ചിരഞ്ജീവി, അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹ റെഡ്ഡി, രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
കുറച്ചുകാലങ്ങളായി ചൈതന്യയും നിഹാരികയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇന്‍സ്റ്റഗ്രാമില്‍ ചൈതന്യയെ നിഹാരിക അണ്‍ഫോളോ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിവാഹ ഫോട്ടോകളും ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായി.
സഹോദരനും നടനുമായ വരുണ്‍ തേജയുടെ വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും ചൈതന്യയുണ്ടായിരുന്നില്ല. ഇതോടെ നിഹാരികയുടെ പോസ്റ്റിന് താഴെ ആരാധകര്‍ ചോദ്യങ്ങളുമായെത്തി. ചൈതന്യ എവിടെയാണെന്നും അദ്ദേഹവുമായി വേര്‍പിരിഞ്ഞോ എന്നും ആളുകള്‍ ചോദിച്ചു.
ഒക മനസു, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ നിഹാരിക അഭിനയിച്ചിട്ടുണ്ട്.
Content Highlights: Niharika Konidela And Chaitanya Announce Divorce, actor Telegu cinema
Published: 05 Jul 2023, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented