തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഐ ആം കാതലന്‍'. നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.

To advertise here,

ചിത്രത്തില്‍ ദിലീഷ് പോത്തൻ, ടി.ജി. രവി, ലിജോ മോള്‍, സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, കവിത, ഐശ്വര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിനിമാനടന്‍ കൂടിയായ സജിന്‍ ചെറുകയിലാണ്. താരമാണ് പുതിയ സിനിമയുടെ വിശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് ഐ ആം കാതലന്‍. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായ അള്ള് രാമേന്ദ്രന്‍ എന്ന സിനിമയ്ക്ക് സജിനും ഗിരീഷും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഐ ആം കാതലന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശരണ്‍ വേലായുധനാണ്. സ്‌ക്രിപ്റ്റ് എഡിറ്റര്‍ കിരണ്‍ ജോസിയും സിദ്ധാര്‍ഥ പ്രദീപ് സംഗീതവും നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് ഡോക്ടര്‍ പോള്‍ വര്‍ഗീസ് ആണ്.