വര്‍ഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് 'നേര്' എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേരി'ന്റെ ട്രെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്.
പ്രേക്ഷകരേവരും ഏറ്റെടുത്ത 'ദൃശ്യം', 'ദൃശ്യം 2', '12ത് മാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികള്‍ ഏവരും ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് 'ദൃശ്യം 2'-ല്‍ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ് നടത്തിയ യഥാര്‍ത്ഥ സംഭവമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'നേരി'നുണ്ട്. 2012-ല്‍ 'ഗ്രാന്‍ഡ് മാസ്റ്ററി'ല്‍ ഒന്നിച്ചപ്പോള്‍ മോഹന്‍ലാല്‍ ഐപിഎസ് ഓഫീസറും പ്രിയാമണി വക്കീലുമായിരുന്നു. 'നേരി'ല്‍ ഇരുവരും വക്കീലന്മാരായാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010-ല്‍ പുറത്തിറങ്ങിയ 'ജനകന്‍' എന്ന സിനിമയ്ക്ക് ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ കഥാപാത്രമായെത്തുന്നത്.
'സീക്കിങ് ജസ്റ്റിസ്' എന്ന ടാഗ്ലൈനാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 33-ാ മത് നിര്‍മാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശാന്തി ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബോബന്‍, എഡിറ്റര്‍: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാര്‍, ചീഫ് അസോ.ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, മേക്കപ്പ്: അമല്‍ ചന്ദ്ര, ഫിനാന്‍സ് കണ്‍ട്രോളര്‍: മനോഹരന്‍ കെ പയ്യന്നൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രണവ് മോഹന്‍, ഫിനാന്‍സ് മാനേജര്‍: ബേസില്‍ എം ബാബു, സ്റ്റില്‍സ്: ബെന്നറ്റ് എം വര്‍ഗ്ഗീസ്, വിഎഫ്എക്‌സ്: ടോണി മാഗ്മിത്ത്, ഡിസൈന്‍: റോസ്‌മേരി ലില്ലു, ഓവര്‍സീസ് റിലീസ്: ഫാര്‍സ് ഫിലിം കമ്പനി, ആശിര്‍വാദ് സിനിമാസ് കോ.എല്‍എല്‍സി.
Content Highlights: Neru Trailer Mohanlal Jeethu Joseph Priyamani Anaswara Rajan Antony Perumbavoor
Published: 09 Dec 2023, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented