വെളുത്തസാരിയുടുത്ത് അഴിച്ചിട്ട തലമുടിയുമായി മലയാള സിനിമാചരിത്രത്തിലേക്ക് ഭാർഗവിക്കുട്ടിയും ഏകാന്തയാമിനിയുടെ പശ്ചാത്തലമായി ഭാർഗവീനിലയവും കടന്നുവന്നിട്ട് ഇന്നേക്ക് ആറുപതിറ്റാണ്ട്.
നീലവെളിച്ചം എന്ന തന്റെതന്നെ കഥയെ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീറെഴുതിയ തിരക്കഥയെ ആധാരമാക്കി 1964 ഒക്ടോബർ 22-ന് തിയേറ്ററുകളിലെത്തിയ ‘ഭാർഗവീനിലയ’മാണ് മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമ.
ചന്ദ്രതാരാ പ്രൊഡക്ഷൻസിനുവേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ച് എ. വിൻസെന്റ് സംവിധാനംചെയ്ത ചിത്രത്തിൽ മധു, വിജയനിർമല, പ്രേംനസീർ, അടൂർഭാസി, പി.ജെ. ആന്റണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
മലയാളത്തിന്റെമണമുള്ള ആദ്യസിനിമ, ദേശീയതലത്തിൽ മലയാളസിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയ സിനിമ, ചന്ദ്രതാരാ പ്രൊഡക്ഷൻസിനുവേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ച 'നീലക്കുയിൽ' കേരളത്തിന്റെ സിനിമാക്കൊട്ടകകളിൽ കൂകിപ്പറന്നിട്ട് ഇന്നേക്ക് 70 വർഷം തികയുന്നു. 1954 ഒക്ടോബർ 22-ന് പുറത്തിറങ്ങിയ നീലക്കുയിലിന് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ ഉറൂബാണ്. സത്യനും മിസ് കുമാരിയും പ്രധാനവേഷങ്ങളിലെത്തി. എഴുപതിറ്റാണ്ടിനിപ്പുറത്ത് നീലക്കുയിലിനെയും അതിലെ പാട്ടുകളെയും ‘എങ്ങനെ.... മറക്കും’.
Content Highlights: malayalam classic movies neelakkuyil and bhargavi nilayam anniversary
Published: 22 Oct 2024, 07:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented