
'കിലുക്കം കിലുകിലുക്കം ' എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത് എന്നീ സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയന്‍താര.
രജനിയുടെ ' കുസേലന് ' എന്ന സിനിയിലൂടെ തമിഴ് - തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്റെ ' മറുപടി ' യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല. മിസ്സ്. നയന്‍താരാ ചക്രവര്‍ത്തിയായി നായികയാവാന്‍.
തമിഴ് - തെലുങ്ക് സിനിമാ വേദിയില്‍ നിന്നും വലിയ ഓഫറുകള്‍ താരത്തെ തേടി എത്തി തുടങ്ങി. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു. ഏപ്രില്‍ 20 ന് തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍
ബി. എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ മിസ്സ് നയന്‍ താര ചക്രവര്‍ത്തി. സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തന്റെ പുതിയ ഫോട്ടോകളും നയന്‍താര പുറത്തു വിട്ടിട്ടുണ്ട്.
Content Highlights: nayanthara chakravarthy Photos, Movies
Published: 20 Apr 2021, 10:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented