ടി നിഖില വിമലിന്റെ അഭിമുഖങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചില ചോദ്യങ്ങള്‍ക്ക് നിഖില നല്‍കുന്ന ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കാറുള്ളത്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ 'തഗ് റാണി' എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. ചിലര്‍ നിഖിലയുടെ ഈ തഗ് കമന്റുകളെ പരിഹസിക്കുകയും ട്രോളാക്കി മാറ്റുകയും ചെയ്യാറുണ്ട്.

To advertise here,

ഇപ്പോഴിതാ നിഖിലയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് നടന്‍ നസ്‌ലെന്‍. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്‌ലെന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. 

'ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.'-നസ്‌ലെന്‍ പറയുന്നു. 

ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നസ്‌ലെന്‍. നവംബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതുവരെ മൂന്ന് ചിത്രങ്ങളിലാണ് നസ്‌ലെനും നിഖിലയും ഒരുമിച്ച് അഭിനയിച്ചത്. ജോ ആന്റ് ജോയാണ് ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. അയല്‍വാശി, 18+  എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു.