മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) റെയ്ഡ്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് താരത്തിന്റെ വീട്ടിൽ തിരച്ചിലിനെത്തിയത്. 

To advertise here,

അന്ധേരി, ഖർ, ബാന്ദ്ര എന്നിവടങ്ങളിലുള്ള താരത്തിന്റെ വസതികളിലാണ് റെയ്ഡ് നടന്നത്. നേരത്തെ

അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു.  ഇയാൾക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻസിബി സംശയിക്കുന്നത്. 

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടിൽ നിന്നും ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ഫിറോസിന്റെ  ഭാര്യ ഷബാനയെ  അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഫ്‌ലാറ്റിൽ നിന്ന് പത്ത് കിലോയോളം മയക്കുമരുന്ന് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

 അറസ്റ്റ് ചെയ്തതിന് ശേഷം ഷബാന സയിദിനെ നേരെ കൊണ്ടുപോയത് മെഡിക്കൽ ടെസ്റ്റിനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. 

കേസുമായി ബന്ധപ്പെട്ട് ഫിറോസ് നാദിയാവാലയോടും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാൻ  പറഞ്ഞിട്ടുണ്ട്.  എൻ‌സി‌ബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ  സുൽത്താൻ എന്ന്  വിളിക്കുന്ന വാഹിദ് അബ്ദുൽ ഖാദർ ഷെയ്ക്ക് എന്നയാളെ നേരത്ത എൻ.സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫിറോസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. 

Content Highlights : Narcotics Control Bureau raids Arjun Rampal's Houses In Mumbai