'നാളേയ്ക്കായ്' തുടങ്ങി, നായകനായി സന്തോഷ് കീഴാറ്റൂര്‍


കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാളേയ്ക്കായ്'.

-

ന്തോഷ് കീഴാറ്റൂര്‍ നായകനാവുന്ന 'നാളേയ്ക്കായ്' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂര്‍ ക്ഷേത്രത്തില്‍ നടന്നു. നടി ശ്രീലതാ നമ്പൂതിരിയാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാളേയ്ക്കായ്'. സിദ്ധാര്‍ത്ഥ് ശിവ, കൃഷ്ണ പ്രസാദ്, സജീവ് വ്യാസ, ഷിബു ലബാന്‍, നൗഷാദ് ഷാഹുല്‍, ആര്‍ ജെ സുരേഷ്, ജയ്‌സപ്പന്‍ മത്തായി, കെ.പി. സുരേഷ്‌കുമാര്‍, പ്രണവ്, ശ്രീലതാ നമ്പൂതിരി, ബെന്ന ജോണ്‍, നന്ദന, ആമി, ആശാ നായര്‍, മണക്കാട് ലീല എന്നിവരാണ് മറ്റഭിനേതാക്കള്‍.

വി.കെ. അജിതന്‍ കുമാറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം പുഷ്പന്‍ ദിവാകരനും എഡിറ്റിംഗ് കെ. ശ്രീനിവാസും നിര്‍വഹിക്കുന്നു. ജയദാസ് എഴുതിയ വരികള്‍ക്ക് രാജീവ് ശിവ സംഗീതം നല്‍കിയിരിക്കുന്നു. ആലാപനം സരിത രാജീവ്. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ശ്രുതി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. പിആര്‍ഓ, അജയ് തുണ്ടത്തില്‍.

Content Highlights: Nalekkayi Movie, Santhosh Keezhattoor Movie, New Malayalam Movie Switch On

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented