ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എൻ.എഫ് വർ​ഗീസിന്റെ ഓർമക്കായി മകൾ സോഫിയ വർ​ഗീസ് ചിത്രമൊരുക്കുന്നു. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ നടൻ മകൾ സോഫിയ വർ​ഗീസ് ഒരുക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്. 

To advertise here,

മിമിക്രിനടനായിട്ടാണ് കലാരംഗത്തെത്തിയ എൻ.എഫ് വർ​ഗീസ് ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ ചുവടു വയ്ക്കുന്നത്.

കുറച്ചു നാളുകൾ കൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിക്കാൻ എൻ.എഫ് വർഗ്ഗീസിന് സാധിച്ചു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. 

2002 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിക്കുന്നത്. 

Content Highlights: N.F Varghese death anniversary, Mohanlal shares first look of his daughter Sofia's Movie, Pyali