
മലയാളത്തിലെ യുവ സംഗീത സംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഈ വർഷം ഏപ്രിലിലായിരുന്നു രാഹുലിന്റെയും ഡെബിയുടേയും വിവാഹനിശ്ചയം.
10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് രാഹുലും ഡെബിയും വിവാഹിതരായത്. ജൂൺ 12-നായിരുന്നു വിവാഹം. തുടർന്ന് കൊച്ചിയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ–സംഗീതരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ആഘോഷവേളയിൽ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.
2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്ര സംഗീതമേഖലയിലേക്കു ചുവടു വയ്ക്കുന്നത്. പിന്നീട് 'ജോ ആൻഡ് ദ ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി. ജയസൂര്യ നായകനാവുന്ന കത്തനാർ ആണ് രാഹുലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
Content Highlights: music director rahul subrahmanyan marriage
Published: 16 Jun 2024, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented