
കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ ആയിരത്തോളം പേർക്ക് ജോലി നൽകുമെന്ന് വ്യവസായി മുരളി കുന്നുംപുറത്ത്.
മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവർക്ക് തന്റെ സംരംഭമായ വാട്ടർമാൻ ടൈൽസിൽ തൊഴിൽ നൽകാനാണ് തീരുമാനമെന്നും മുരളി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വാട്ടർമാൻ ടൈൽസിൻ്റെ കേരളത്തിലെ ആദ്യ ഷോറൂമിന് ആലുവ - പറവൂർ റോഡിലെ കരുമാലൂരിൽ തറക്കല്ലിട്ടു.
ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ വെള്ളം’ എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, മുഴുക്കുടിയനായിരുന്ന മുരളിയുടെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. 13 വർഷം മുമ്പാണ് മുരളി പൂർണമായും മദ്യപാനം ഉപേക്ഷിക്കുന്നത്.
നാടിനും വീടിനും ഒരു പോലെ 'ശല്യമായ' മുഴുക്കുടിയനിൽ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനായി മുരളി മാറുകയായിരുന്നു.
ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിന്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്. മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്നേഹവും പരിഗണനയും കിട്ടിയേ തീരൂ. ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെൻററിൽ നിന്നും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിന് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മുരളി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
content highlights : murali kunnumpurathu business waterman tiles vellam movie jayasurya prajesh sen
Published: 24 Jun 2021, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented