സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി മോഹന്‍ലാല്‍. 

To advertise here,

ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും 'ഹര്‍ ഘര്‍ തിരംഗ'യിലൂടെ രാജ്യ പുരോഗതിയ്ക്കും രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സാധിക്കട്ടേയെന്ന് മോഹന്‍ലാല്‍ പതാകയുയര്‍ത്തിയതിന് ശേഷം പറഞ്ഞു. 

വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്ക് ശനിയാഴ്ചയാണ് തുടക്കമായത്.  ഓഗസ്റ്റ് 15 വരെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയപതാക ഉയര്‍ത്തും. വീടുകളില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നുദിവസം രാത്രി താഴ്ത്തേണ്ടതില്ല.