ന്യൂഡല്‍ഹി: രാജ് കപൂറിന്റെ 100-ാം ജന്മവാര്‍ഷികം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സിനിമയ്ക്ക് രാജ് കപൂര്‍ നല്‍കിയ സംഭാവനകളെ മറക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. 

To advertise here,

1947ല്‍ നീല്‍ കമലിലൂടെയാണ് ആ സുവര്‍ണ കാലം ആരംഭിക്കുന്നത്, ഇപ്പോള്‍ നാം 2047-ലേക്കുള്ള യാത്രയിലാണ്. 100 വര്‍ഷങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ രാജ് കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മറക്കാന്‍ കഴിയില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

രാജ് കപൂറിന്റെ 100-ജന്മദിനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ കുടുംബത്തെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. രാജ് കപൂറിന്റെ സിനിമാ ജീവിതം വരച്ചുകാട്ടുന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കാനും  കുടുംബത്തോട് മോദി നിര്‍ദേശിച്ചു.

ആഗോളതലത്തില്‍ രാജ് കപൂറും അദ്ദേഹത്തിന്റെ സിനിമകളും നേടിയ ജനപ്രീതി ദൃശ്യ മാധ്യമത്തിലൂടെ ചിത്രീകരിക്കണം. അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ സ്വാധീനമാണ് അക്കാലത്തുണ്ടാക്കിയത്. ഒരിക്കല്‍ ഒരു തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ താനും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുംകൂടെ രാജ് കപൂറിന്റെ ഒരു സിനിമ കാണാന്‍ പോയ കാര്യവും നരേന്ദ്രമോദി ഓര്‍ത്തെടുത്തു.