ഞാന്‍ കണ്ടത് നീ കാണണമെന്നില്ല, നീ കണ്ടത് ഞാനും. ഞാന്‍ കാണാത്തതും നീ കാണാത്തതും നമ്മള്‍ ഒരുമിച്ച് നോക്കിയാല്‍ ചിലപ്പോള്‍ കണ്ടെന്നും വരാം... ദുരൂഹമായ നൂറായിരം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സില്‍ ആകാംക്ഷയുടെ പസില്‍ ഗെയിം തീര്‍ക്കാന്‍ എത്തുകയാണ് ആസിഫ് അലിയും അപര്‍ണയും. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം 'മിറാഷ്' എന്ന സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. ഇമോഷണല്‍ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതാണ് ടീസര്‍.

To advertise here,

ദൃശ്യം സീരീസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ടീസര്‍ ഏവരുടേയും മനസ്സില്‍ പതിഞ്ഞിരിക്കുകയാണ്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖതാരങ്ങള്‍. 

ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മേത്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയുടെ 2025-ലെ ആദ്യറിലീസായ 'രേഖാചിത്രം' ബോക്‌സ്ഓഫിസില്‍ വന്‍വിജയമായി മാറിയിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍,  വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്.