അര്‍ജുന്‍ അശോകന്‍ നായകനാവുന്ന  മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് എന്ന ചിത്രത്തിന്റെ  ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും മെമ്പര്‍ രമേശന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. 

To advertise here,

ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബന്‍, മോളി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യം പുറത്തുവന്ന അലരേ.. എന്ന ഗാനം ഒരു കോടിയിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. 

തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോൻ ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി, അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായാഗ്രഹണം: എല്‍ദോ ഐസക്ക്. എഡിറ്റിങ്‌: ദീപു ജോസഫ്. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റര്‍: ഗോകുല്‍നാഥ്.ജി. കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി. മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.