യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ 'വികൃതി' എന്ന ചിത്രത്തിന് ശേഷം എം.സി. ജോസഫ് സംവിധാനം ചെയ്ത 'മീശ' മത്സരങ്ങളെ മറികടന്ന് തിയറ്ററുകളില്‍ മുന്നേറുന്നു. തമിഴിലെ യുവനടന്‍ കതിര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഹക്കീം ഷാ, ഷൈന്‍ ടോം ചാക്കോ, ഉണ്ണി ലാലു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവരുടെ മികച്ച പ്രകടനങ്ങള്‍ സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കതിരിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഏറെ ശ്രദ്ധേയമായി എന്ന് തന്നെ പറയേണ്ടതുണ്ട്.
Related Story: സാഹചര്യങ്ങളുടെ തീവ്രതയില്‍ മനുഷ്യനെ പരിശോധിച്ച 'മീശ'
മികച്ച സാങ്കേതിക തികവും, ആകാംഷ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യഭംഗിയുള്ള ഛായാഗ്രഹണം, മികച്ച പശ്ചാത്തല സംഗീതം എന്നിവ സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. തിയറ്ററുകളില്‍ മീശ നല്‍കുന്ന അനുഭവം വേറിട്ടതാണെന്നും സിനിമാസ്വദകര്‍ കണ്ടിരിക്കേണ്ട ചിത്രമാണ് മീശ എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഓരോ ദിവസവും തിയേറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ 'മീശ'യ്ക്ക് കഴിയുന്നുണ്ട്. ഈ വിജയം മികച്ച സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നതിന് തെളിവാണ്.
Content Highlights: Malayalam movie Meesha running successfully in theatres
Published: 04 Aug 2025, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented