
നടി മീര മിഥുനെതിരേ പരോക്ഷ വിമർശനവുമായി നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദർ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഖുശ്ബു സുന്ദർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത്. ബി.ജെ.പിയുടെ വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്കുള്ള യാത്രയ്ക്കിടെ ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. അപകടം വ്യാജമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്ബുവിന്റെ ആക്രമണം
ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. എന്തു ചെയ്യും- ഖുശ്ബു കുറിച്ചു.
ഇതിന് മറുപടിയായി മീര കുറിച്ചതിങ്ങനെ:
ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആര്.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്.
എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട. ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്- മീര മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
Content Highlights: Meera Mitun Blasts Nayanthara Kushbu sunder car accident BJP
Published: 25 Nov 2020, 12:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented