
അവഞ്ചേഴ്സ് സൂപ്പര്‍താരങ്ങളുടെ സ്രഷ്ടാവ് സ്റ്റാന്‍ലീയുടെ നൂറാം ജനന്മദിനം ആഘോഷിക്കാനൊരുങ്ങി മാര്‍വല്‍. സ്റ്റാന്‍ലീയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മാര്‍വല്‍. ഡോക്യുമെന്ററി അടുത്ത വര്‍ഷം ഡിസ്‌നി പ്ലസിലൂടെ റിലീസ് ചെയ്യും.
സ്വപ്‌നം കണ്ട നൂറു വര്‍ഷങ്ങള്‍, സ്റ്റാന്‍ലീയുടെ നൂറു വര്‍ഷങ്ങള്‍. മാര്‍വല്‍ ട്വിറ്ററില്‍ കുറിച്ചു. 2023-ല്‍ സ്റ്റാന്‍ലീയുടെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നും മാര്‍വല്‍ അറിയിച്ചു.
സ്‌പൈഡര്‍മാന്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരങ്ങളുടെ സ്രഷ്ടാവാണ് സ്റ്റാന്‍ ലീ. 2018-ല്‍ 95-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാര്‍വല്‍ ബുക്ക് എഡിറ്ററും ചെയര്‍മാനുമായിരുന്നു സ്റ്റാന്‍ ലീ.
Content Highlights: Marvel Studios to release documentary on Stan Lee in 2023
Published: 29 Dec 2022, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented