
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് കെ ജയനും. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്ന സന്തോഷം മനോജ്.കെ.ജയൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
"നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം.... ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ … പുതിയ ഭാവത്തിൽ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ versatality എന്തെന്ന് കാണിക്കുന്നThe Brilliant റോഷൻ ആൻഡ്രൂസിന്റെ സിനിമയിൽ, താര രാജകുമാരൻ Awesome and Handsome ദുൽഖർ സൽമാൻ നിർമ്മിച്ചു നായകനാവുന്ന സിനിമ, നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കുന്ന…Excellent Writers ബോബി സഞ്ജയുടെ തിരക്കഥ… കൂടെ…എന്നെ എന്നും പിന്തുണയ്ക്കുന്ന നിങ്ങളുടെ പ്രാർത്ഥനയും,സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തിൽ…തുടങ്ങുന്നു". മനോജ് കെ ജയൻ കുറിച്ചു
ദുല്‍ഖറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
Content Highlights : Manoj K Jayan in Dulquer salmaan Roshan Andrews Movie
Published: 13 Feb 2021, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented