
കാലാതിവര്‍ത്തിയായ സിനിമകള്‍ ഒരപാടുണ്ട്. ക്ലാസിക് എന്നു ആരാധകര്‍ക്കിടയില്‍ തന്നെ വിളിപ്പേരുകളുള്ള ചിത്രങ്ങളിലെ ഡയലോഗുകളും രംഗങ്ങളും പരസ്പരം എടുത്തെറിഞ്ഞ് രസിക്കുന്നവരാണ് സിനിമയെ സ്‌നേഹിക്കുന്ന ജനവിഭാഗം. 'ടാസ്‌കി വിളിയെടേ', ഇപ്പൊ ശരിയാക്കിത്തരാം ഇതൊക്കെ ചില ഉദ്ദാഹരണങ്ങള്‍ മാത്രം. അത്തരത്തില്‍ മലയാളിഹൃദയങ്ങളെ അങ്ങേയറ്റം സ്പര്‍ശിച്ച ഡയലോഗാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനിലെ 'ഇതാര്? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?'
മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം അമ്പലത്തില്‍ നിന്നും തൊഴുതിറങ്ങി വരുന്ന ആ രംഗം പ്രേക്ഷകര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു തന്റെ ജന്മദിനമെന്നും പതിനെട്ടു വയസ്സു തികഞ്ഞതെന്നും മഞ്ജു വാര്യര്‍. ക്ലബ് എഫ് എമ്മില്‍ ആര്‍ ജെ റാഫിയുമായി സംസാരിക്കവെയാണ് മഞ്ജു ആറാം തമ്പുരാനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.
കാവിലെ ഭഗവതി രംഗം ചിത്രീകരിച്ച ദിവസമായിരുന്നു എന്റെ പതിനെട്ടാം ജന്മദിനം. സെറ്റില്‍ ആരോടും പറഞ്ഞില്ല. ആരും അറിഞ്ഞതുമില്ല. ആഘോഷവുമുണ്ടായില്ല. മഞ്ജു പറയുന്നു. അഭിമുഖത്തിനിടയില്‍ ഷെയ്ന്‍ നിഗം വിഷയത്തിലെ നിലപാടും മഞ്ജുവിനോട് ആര്‍ ജെ ആരായുന്നുണ്ട്. സൈറ ബാനു ജോഷ്വാ പീറ്ററിന് എന്തുപദേശം നല്‍കുമെന്ന ചോദ്യത്തിന് ഉപദേശിക്കാന്‍ താനാരുമല്ലെന്ന് മഞ്ജു പറയുന്നു.
Content Highlights : manju warrier club fm interview aaram thampuran movie mohanlal
Published: 10 Jan 2020, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented