
മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ പുറത്ത് വിട്ടു. നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് സഹോദരങ്ങളായ ലവൻ പ്രകാശും കുശൻ പ്രകാശും ചേർന്നാണ്. ഏതാണ്ട് ആറ് വർഷമായി വിഎഫ്എക്സ് രംഗത്തുള്ള ലവനും കുശനും 150ഓളം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഹൊറർ ത്രില്ലറായി ഒരുക്കിയ ദി പ്രീസ്റ്റിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്
ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.
content Highlights : Mammootty Movie The Priest VFX breakdown Video Lava Kusha Jofin T Chacko
Published: 12 Jun 2021, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented