കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്‍ത്തിണക്കിയൊരു ടോട്ടല്‍ പാക്കേജ് ആയി തിയേറ്ററുകളിലെത്തിയ 'ഡ്യൂഡ്' ആദ്യ ദിനം നേടിയത് 22 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍. ദീപാവലി റിലീസായി ഇന്നലെയാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. പ്രദീപ് രംഗനാഥനും മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ദീപാവലി വിന്നറായിരിക്കുകയാണ്.
ചിത്രത്തില്‍ അഗന്‍ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല്‍ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ മന്ത്രി അതിയമാന്‍ അഴഗപ്പന്‍ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തില്‍ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്. മുന്‍ പ്രദീപ് രംഗനാഥന്‍ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേര്‍ത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീര്‍ത്തീശ്വരന്‍. പക്കാ ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ ഇത്തവണയും തകര്‍പ്പന്‍ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥന്‍ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് തിയേറ്ററുകള്‍തോറുമുള്ള പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ മമിതയുടെ പ്രകടനവും ഏറെ മികവുറ്റതാണെന്നും ഏവരും ഒരേസ്വരത്തില്‍ പറയുന്നു. പ്രദീപിന്റെ ഹാട്രിക് ഹിറ്റാണ് ഡ്യൂഡ് എന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.
ശരത്കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനും തിയേറ്ററുകളില്‍ മികച്ച കയ്യടിയാണ് ലഭിക്കുന്നത്. കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്നിരിക്കുന്ന അഭിപ്രായങ്ങള്‍. എന്താണ് ഫ്രണ്ട്ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയല്‍ ലവ്, എന്താണ് റിലേഷന്‍ഷിപ്പ് എന്നൊക്കെ കിടുവായി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതോടൊപ്പം തന്നെ മതവും ജാതിയും കുടുംബമഹിമയും നിറവും പണവുമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.
സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ ആഘോഷമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് കേരള ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Published: 18 Oct 2025, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented