
വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചിത്രങ്ങൾ പങ്കുവച്ച് മാമാങ്കം താരം പ്രാചി തെഹ്ലാൻ. ഭാവി വരൻ രോഹിത് സരോഹയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഡൽഹി സ്വദേശിയും വ്യവസായിയുമാണ് രോഹിത്. അവസാനം ഞങ്ങൾക്ക് ഒന്നിച്ച് കുറച്ച് നല്ല ചിത്രങ്ങൾ എടുക്കാനായിരിക്കുന്നു... എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ആഗസ്റ്റ് 7 ന് ഡൽഹിയിൽ വച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിവാഹ ചടങ്ങുകൾ. 50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും വിവാഹനിശ്ചയവും വിവാഹവും നടക്കുക. അതിഥികൾ എല്ലാവരും മാസ്ക് ധരിക്കണം. വിവാഹ വേദിയിൽ മാസ്കും സാനിടൈസറും ഒരുക്കുമെന്ന് പ്രാചി അറിയിച്ചു.
ഓരോ അതിഥികളുടെയും ആരോഗ്യം തനിക്ക് അത്രമേൽ പ്രധാനപെട്ടതാണ്. അതുകൊണ്ട് വലിയ വേദിയാണ് വിവാഹത്തിനായി ഒരുക്കുന്നത്. എന്നിരുന്നാലും 30 മിനിട്ട് ഇടവേളയിലാണ് അതിഥികളെ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് പ്രവേശിപ്പിക്കുക. വിവാഹവാർത്ത പങ്കുവച്ച് കൊണ്ട് പ്രാചി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഡൽഹിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായികരംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യൻ നെറ്റ്ബോൾ താരമായിരുന്നു. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച പ്രാചി ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറും കൂടിയാണ്.
2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മൻദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.
Content Highlights:Mamangam actressPrachi Tehlan ties knot Rohit Saroha on August 7 celebrity wedding
Published: 06 Aug 2020, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented