സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രം ഓഗസ്റ്റ് 29-ന് ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 'മന്ദാകിനി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയുമായെത്തുന്ന ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവരെയാണ് പുതിയ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

'മുറ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണിത്. 'സ്റ്റാര്‍' എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധനേടിയ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തില്‍ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ബിബിന്‍ പെരുമ്പിള്ളി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജനാര്‍ദ്ദനന്‍, ജഗദീഷ് ജിവി റെക്‌സ് എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ഡോണ്‍പോള്‍ പി, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റിങ്: കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിനു നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, കലാസംവിധാനം: സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, സംഘട്ടനം: കലൈ കിംങ്‌സണ്‍, പ്രൊജക്റ്റ് ഡിസൈനര്‍: സൗമ്യത വര്‍മ, ഡിഐ: ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍: അശ്വിന്‍ മോഹന്‍, ഷിഹാന്‍ മുഹമ്മദ്, വിഷ്ണു രവി, സ്റ്റില്‍സ്: ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, വിതരണം: സ്‌പൈര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, പിആര്‍ഒ: എ.എസ്. ദിനേശ്, ശബരി.